കാലാനുസരണ വിഷാദരോഗം
മഞ്ഞുകാലത്തും കഠിന മഴക്കാലത്തും സൂര്യപ്രകാശം കുറയുന്പോൾ ചിലരിൽ ഒരു തരം വിഷാദം കടന്നെത്തുന്നു. സമൂഹത്തിൽ നിന്നൊക്കെ അകന്ന് വീട്ടിൽ കിടന്നുറങ്ങും.
അങ്ങനെ തടിയൊക്ക ഒന്നു കൂടും. വെയിലു തെളിയുന്ന കാലം വരുന്പോൾ ഇതു നോർമലാവുകയും ചെയ്യും. വലിയ ചികിൽസയൊന്നും വേണ്ടങ്കിലും ഇങ്ങനെ ഒരു രോഗാവസ്ഥ തനിക്കുണ്ടെന്നു സ്വയവും ബന്ധുക്കളും മനസിലാക്കി ചെയ്യേണ്ട ജോലികളൊക്കെ നേരത്തെ ചെയ്തുവച്ചാൽ മതി.
സൈക്കോട്ടിക് ഡിപ്രഷൻ
ഇത് ഇത്തിരി ഭീകരനാണ്. മിഥ്യാഭ്രമങ്ങളും മിഥ്യാദർശനങ്ങളുമൊക്കെ അനുഭവിക്കുന്ന സൈക്കോസിസിന്റെ കൂടെ ശക്തമായ വിഷാദവും കൂടെക്കൂടും.
ബൈ പോളാർഡിസോഡറിനോടൊപ്പമുള്ള വിഷാദം
ഇതൊരു ഭീകര വിഷാദം ആണ്. ഇതിനു തൊട്ടുപിന്നാലെ അമിത സന്തോഷവും പ്രവർത്തനങ്ങളും കൂടുന്ന മാനസികരോഗാവസ്ഥയും മാറി മാറി വരും. ശക്തമായ മരുന്നുകൾ ഇത്തരം ചികിൽസയിൽ വേണ്ടിവരും. ഈ രണ്ടവസ്ഥകളും മാറിമാറി വന്നു കൊണ്ടിരിക്കും
പ്രസവാനന്തരം വിഷാദമോ?
പ്രസവശേഷം മിക്ക സ്ത്രീകളിലും ചെറിയ വിഷാദം ഉണ്ടാകാം. ഇത് രണ്ടാഴ്ചയേ നീണ്ടുനില്ക്കൂ. ഇതിനെ ബേബി ബ്ളൂസ് , പോസ്റ്റ് പാർട്ടം ബ്ളൂസ് എന്നൊക്കെ പറയാറുണ്ട്. ഇതു വലിയ പ്രശ്നമൊന്നുമല്ല.
ശരീരത്തിലെ ഹോർമോണിന്റെ നിലയിൽ പ്രസവാനന്തരം പെട്ടെന്നുണ്ടാകുന്ന കുറവു കൊണ്ടും, കുഞ്ഞു ജനിച്ച ശേഷം ഉറക്കത്തിൽ വരുന്ന വലിയ വ്യതിയാനം കൊണ്ടുമാണ്. ഇതു മിക്കവാറും ചികിൽസയൊന്നുമില്ലാതെ തന്നെ മാറും.
എന്നാൽ ഇവിടെപറയുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷൻ അത്ര നിസാരക്കാരനല്ല. അമിതമായ ദു:ഖവും ഉത്കണ്ഠയും അവശതയും കൂടി വരും.
സ്വന്തം കുഞ്ഞിനെ ബന്ധുക്കൾ എടുക്കുന്നതുപോലും തടയുന്നവരുണ്ട്. കുഞ്ഞു മരിച്ചുപോകുമെന്ന ഭീതിയും, കുഞ്ഞിനു തകരാറുണ്ടെന്ന തോന്നലുമൊക്കെ കലശലായിരിക്കും. മാസങ്ങൾ നീണ്ടു നില്ക്കുകയും ചെയ്യും.
പറയാനുള്ളതു കേൾക്കാൻ…
വിഷാദ രോഗാവസ്ഥയ്ക്കു മരുന്നും മന:ശാസ്ത്ര ചികിൽസയും വേണ്ടിവരും. രോഗം വീണ്ടും വരുത്തുന്നതും തുടരാൻ പ്രേരിപ്പിക്കുന്നതുമായ സാഹചര്യങ്ങളെ കണ്ടെത്തി അവയെ ഒഴിവാക്കുക എന്നതു പ്രധാനമാണ്. അതിനു ചുറ്റുമുള്ളവരുടെ കൂടെ സഹായമാവശ്യമാണ്.
ഹോമിയോപ്പതി ചികിൽസ ഈ രോഗാവസ്ഥയ്ക്ക് വളരെ ഫലപ്രദമാണ്. മനുഷ്യന്റെ ചിന്തകൾക്കും വികാര വിചാരങ്ങൾക്കും സ്വപ്നങ്ങൾക്കും വ്യക്തിത്വമുണ്ട്.
അവ ഓരോരുത്തരിലും വ്യത്യസ്തമാണ്. ഇവയെയെല്ലാം പരിഗണിച്ച് മനുഷ്യന്റെ വ്യക്തിത്വം അനുസരിച്ചുള്ള ചികിൽസയാണു ഹോമിയോപ്പതി. അതുകൊണ്ടാണു ഹോമിയോപ്പതിയിൽ രോഗത്തിനല്ല രോഗിക്കാണു ചികിൽസ എന്നു പറയുന്നത്.
രോഗിക്കു പറയാനുള്ളത് കേട്ടിരിക്കാൻ മന:സാന്നിധ്യമുള്ള ഡോക്ടറെയാണു രോഗിക്കാവശ്യം. ആ പരിഗണന മിക്കപ്പോഴും നല്കാൻ സമാന്തരചികിൽസാ ശാസ്ത്രത്തിലെ ഡോക്ടർമാർക്കാകുന്നുണ്ട്. വിഷാദ രോഗാവസ്ഥയിൽ നിന്നു മോചനം ലഭിക്കാനും അവ വീണ്ടും വരാതിരിക്കുവാനോ, വിഷാദം വരുന്ന ഇടവേള കൂട്ടുവാനോ ഹോമിയോപ്പതി മരുന്നുകൾക്കാവും.
ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ
ഹോമിയോപ്പതി വകുപ്പ്
മുഴക്കുന്ന്, കണ്ണൂർ ഫോൺ – 9447689239
[email protected]