അസമിൽ വനിതാ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഫോട്ടോയ്ക്കു വന്ന കമന്റിൽ ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരേ കേസ്. കൊക്രാജര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറായ വര്‍നാലി ദേക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ചുവടെ ‘ഇന്നു മേക്കപ്പ് ഒന്നും ഇട്ടില്ലേ മാം’ എന്ന് നരേഷ് ബറുവ എന്നയാൾ കമന്റ് ചെയ്തിരുന്നു.
ഇതിനു പ്രതികരണമായി ചിരിക്കുന്ന ഇമോജിയിട്ട അമിത് ചക്രവര്‍ത്തി എന്ന യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്. തന്നെ പരിഹസിച്ച് കമന്റിട്ടതിനും അതിനെ പ്രോത്സാഹിപ്പിച്ചതിനും അമിതിനെയും ബറുവയെയും കൂടാതെ അബ്ദുൾ സുബൂര്‍ ചൗധരി എന്നയാള്‍ക്കെതിരേയും വര്‍നാലി പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്.
വര്‍നാലി ദേക ഐഎഎസ് ഓഫീസറാണെന്നോ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ആണെന്നോ തനിക്കറിയില്ലായിരുന്നുവെന്നാണ് പോലീസ് കസ്റ്റഡിയിലെടുത്ത അമിത് പറയുന്നത്.