ദുരിതാശ്വാസഫ​ണ്ടി​ൽ ഇ​നി​യും കൈയിട്ടു വാ​രി​ല്ലെ​ന്ന് ഉ​റ​പ്പുകൊ​ടു​ക്കേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രിയെന്ന്  കെ. സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളി​ൽനി​ന്നു പി​രി​ക്കു​ന്ന ഫ​ണ്ടി​ൽ ഇ​നി​യും കൈയിട്ടു വാ​രി​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പുകൊ​ടു​ക്കേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻത​ന്നെ​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ൻ.

പ്ര​ള​യസ​മ​യ​ത്ത് ലോ​കം മു​ഴു​വ​നു​ള്ള മ​ല​യാ​ളി​ക​ൾ ഉ​ദാ​ര​മാ​യി നാ​ടി​നു വേ​ണ്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ പ്ര​ള​യ സ​ഹാ​യ​ത്തെക്കുറി​ച്ച് ഇ​പ്പോ​ൾ ഉ​യ​ർ​ന്നു വ​രു​ന്ന ചോ​ദ്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ മ​റു​പ​ടി കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​മാ​ണെ​ന്നും ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ൽ സു​ധാ​ക​ര​ൻ പ​റ​യു​ന്നു.

ദു​ര​ന്ത​മു​ഖ​ത്ത് രാ​ഷ്ട്രീ​യം പ​റ​യാ​ൻ ഞ​ങ്ങ​ളി​ല്ല. സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ൾ ഓ​രോ ദി​വ​സ​വും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ഴും അ​തൊ​രു വി​ഷ​യ​മാ​യി ഞ​ങ്ങ​ൾ ഉ​യ​ർ​ത്താ​ത്ത​ത് കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം പു​ല​ർ​ത്തു​ന്ന ഉ​ന്ന​ത​മാ​യ രാ​ഷ്ട്രീ​യ​മൂ​ല്യ​ങ്ങ​ൾ കൊ​ണ്ടാ​ണ്. ദു​ര​ന്ത ഭൂ​മി​യി​ലേ​ക്ക് ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളും ഒ​ക്കെ എ​ത്തി​ച്ച​വ​രു​ടെ രാ​ഷ്ട്രീ​യം നോ​ക്കി​യി​ട്ട് ഇ​നി​മു​ത​ൽ അ​ത് വേ​ണ്ട എ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത് ദു​രി​ത​ബാ​ധി​ത​രോ​ട് കാ​ണി​ക്കു​ന്ന അ​ങ്ങേ​യ​റ്റ​ത്തെ ക്രൂ​ര​ത​യാ​ണ് .

ഈ ​സ​മ​യ​ത്തും വ​രാ​ൻ പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ രാ​ഷ്ട്രീ​യ ലാ​ഭ​ത്തെപ്പ​റ്റി​യാ​ണ് സി​പി​എ​മ്മും പി​ണ​റാ​യി വി​ജ​യ​നും ചി​ന്തി​ച്ച​ത്. ദു​ര​ന്ത​മു​ഖ​ത്ത് കൊ​ടി​യു​ടെ നി​റം നോ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി കേ​ര​ള മു​ഖ്യ​മ​ന്ത്രി​യോ​ടും സി​പി​എ​മ്മി​നോ​ടും ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്നും കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ൽ 100 വീ​ടു​ക​ൾ രാ​ഹു​ൽ ഗാ​ന്ധി‌​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നി​ർ​മി​ച്ചു ന​ൽ​കും. വീ​ടു​ക​ൾ നി​ർ​മിച്ചു ന​ൽ​കു​മെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​രും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ചെ​യ്തി​ക​ളെപ്പ​റ്റി​ വ​ലി​യ വി​മ​ർ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളെ​പ്പോ​ലെ ഞ​ങ്ങ​ൾ​ക്കു​മു​ണ്ട്.

പ​ക്ഷേ ആ ​വി​മ​ർ​ശ​ന​ങ്ങ​ൾ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണ​മാ​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ ഈ ​അ​വ​സ​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് അ​ഭ്യ​ർ​ഥിക്കു​ന്നു- കെ.​ സു​ധാ​ക​ര​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.

Related posts

Leave a Comment