സൈബീരിയയുടെ മധ്യത്തിലുള്ള ഒരു ചെറു ദ്വീപാണ് പോർ ബാജിൻ. റഷ്യ, മംഗോളിയ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന തുവ പര്‍വത നിരയുടെ തെക്കന്‍ തഴ്വരയിലെ തടാകത്തിനു മധ്യത്തിലാണ് പോർബാജിൻ ദ്വീപ് സ്ഥിതിചെയ്യുന്നത്.
ജനവാസ മേഖലയില്‍നിന്ന് ഏറെ അകന്ന് ഒറ്റപ്പെട്ടാണ് പോർബാജിന്റെ സ്ഥാനം.
ഈ ദ്വീപിന്റെ മധ്യത്തിലായി കോട്ട പോലെ തോന്നിക്കുന്ന ഒരു നിർമിതി ഗവേഷകർ കുറച്ചുനാളുകൾക്ക് മുന്‍പ് കണ്ടെത്തി.
ഇതോടെ ഈ നിർമിതി എങ്ങനെ ഇവിടെ വന്നുവെന്നും ആരാണ് ഇതിനു പിന്നിലെന്നുമുള്ള പഠനം തുടങ്ങി.
മണ്ണു കൊട്ടാരം
അവസാനം അവരൊരു നിഗമനത്തിലെത്തി. ഈ കോട്ട ഏതെങ്കിലും ആളുകൾ സുരക്ഷിതത്വത്തിനു വേണ്ടി നിർമിച്ചതല്ല.
മറിച്ച് ഇതൊരു ആരാധനാലയമാണത്രേ. ഈ ആരാധനാലയം എന്തിനുവേണ്ടി നിർമിച്ചു, ആര് നിർമിച്ചു, എപ്പോൾ നിർമിച്ചു തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഏതാണ്ടൊരു ഉത്തരം കണ്ടെത്താൻ ഗവേഷകർക്കായി.
പ്രായവും, ചരിത്ര രേഖകളും നിര്‍മാണ ശൈലിയും വച്ചു പഠിച്ചപ്പോൾ കെട്ടിടം അന്യം നിന്നു പോയ ഒരു മതത്തിന്റെ ആരാധനാലയമാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
ദുരൂഹത നിറഞ്ഞ ഈ കെട്ടിടത്തിന് ദ്വീപിൽ താമസിച്ചിരുന്ന പഴയ ആളുകൾ നൽകിയിരുന്നു പേരാണ് പോര് ബാജിന്.
മണ്ണു കൊണ്ടുള്ള കൊട്ടാരം എന്നതാണ് പ്രദേശിക ഭാഷയില്‍ പോർബാജിൻ എന്ന വാക്കിന്റെ അര്‍ത്ഥം.
പേര് സൂചിപ്പിക്കുന്നതുപോലെ മണ്ണും മരങ്ങളും ഉപയോഗിച്ചാണ് ഈ കെട്ടിടം നിര്‍മിക്കപ്പെട്ടിരിക്കുന്നത്.
രണ്ടു മീറ്റര്‍ ഉയരമുണ്ട് കെട്ടിടത്തിന്. ഇവിടുത്തെ കോട്ടയ്ക്ക് ഏതാണ്ട് 1,300 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
എ.ഡി 777ന് ശേഷമാണ് ഈ കോട്ട നിര്‍മിക്കപ്പെട്ടതെന്നു കണ്ടെത്തി. കെട്ടിടം നിർമിക്കാനുപയോഗിച്ചിരിക്കുന്ന മരത്തിന്റെ പ്രായം കണ്ടുപിടിച്ചാണ് ഇത്തരമൊരു നിഗമനത്തിൽ ഗവേഷകർ എത്തിയത്.
പണി പൂര്‍ത്തിയായെങ്കിലും ആരെങ്കിലും ഈ കെട്ടിടം ഇതുവരെ ഉപയോഗിച്ചതായുള്ള തെളിവുകളൊന്നും അവിടെനിന്നു ലഭിച്ചിട്ടില്ല.
മാനിഷിസം
മാനിഷിസം എന്നു പേരുള്ള ഒരു മതം നൂറ്റാണ്ടുകൾക്ക് മുന്‍പ് ഉണ്ടായിരുന്നു. ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഈ മതം അന്യംനിന്നു പോയി.
ഈ മതത്തിലെ പുരോഹിതന്മാര്ക്കു വേണ്ടി നിര്മിക്കപ്പെട്ടതാകാം ഈ കെട്ടിടമെന്നാണ് ഇപ്പോഴത്തെ നിഗമനം.
അവര്‍ക്കു വേണ്ടിയുള്ള ആരാധനാലയവും ആശ്രമവുമെല്ലാം ഉള്‍പ്പെടുത്തിയാണ് കെട്ടിട സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ നിർമിക്കപ്പെട്ട ഈ കെട്ടിടം പിന്നീട് ഉപയോഗിക്കാത്തതിനും കാരണമുണ്ട്.
നാടോടി സാമ്രാജ്യം
യുഗ്വേർസ് കാഘനേറ്റ് എന്ന നാടോടി സാമ്രാജ്യത്തിന്റെ നേതാവായ ടെങ്ക്റി ബോഗു ഘാനാണത്രേ ഈ ആരാധനാലയം നിര്‍മിച്ചത്.
ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍ നിന്നുള്ള തുര്ക്കിഗ് വംശജരായ ഈ നാടോടി വര്‍ഗം ഒട്ടാകെ മാനിഷിസം എന്ന മതം സ്വീകരിച്ചു.
ഇതിനു പിന്നിൽ പ്രവർത്തിച്ചത് ടെങ്ക്റു ബോഗു ഘാനാണ്. എന്നാല്‍, ആരാധനയ്ക്കും പുരോഹിതർക്കും മറ്റും താമസിക്കാനുമൊക്കെയായി കെട്ടിടം നിര്‍മിക്കപ്പെട്ട ഉടന്‍ ഏതാണ്ട് 779ല്‍ മാനിഷിസ വിരുദ്ധ കലാപത്തില്‍ ടെങ്ക്റു ബോഗു ഘാൻ കൊല്ലപ്പെട്ടു. നേതാവ് മരണപ്പെട്ടതോടെ ഈ മതം അന്യം നിന്നുപോകുന്ന അവസ്ഥ വന്നു.
നേതാവ് മരണപ്പെട്ടതോടെ ഈ മതത്തിൽ വിശ്വസിച്ച നാടോടി സമൂഹം വൈകാതെ പല വഴിക്കായി പിരിഞ്ഞു പോയി.
ഇതോടെ നിര്‍മിക്കപ്പെട്ട് അധികം താമസിയാതെ തന്നെ കെട്ടിട സമുച്ചയം അനാഥമാക്കപ്പെട്ടു എന്നാണ് ഇപ്പോള്‍ വിശ്വസിക്കുന്നത്.