കോട്ടയം: സംസ്ഥാനത്ത് റിക്കാർഡ് നിലവാരത്തിൽ പെട്രോൾ, ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോൾ വില 78.47 രൂപയിലെത്തി. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡീസൽ വിലയും സർവകാല റിക്കാർഡിൽ തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസലിന് ലിറ്ററിന് 71.33 രൂപയാണ്.
രാജ്യാന്തര തലത്തിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞവർഷം ജൂലൈ ഒന്നിനാണ് പെട്രോൾ, ഡീസൽ വിലകൾ പ്രതിദിനം മാറ്റാൻ ആരംഭിച്ചത്. യുപിഎ ഭരണകാലത്ത് കുറച്ച എക്സൈസ് തീരുവ പുനഃസ്ഥാപിച്ചതുമൂലം വില പഴയ റിക്കാർഡുകളെല്ലാം മറികടന്നു കുതിച്ചുയരുകയാണ്.