സാധാരണ മരുഭൂമിയെന്ന് പറയുമ്പോള്‍ വരണ്ടുണങ്ങി പൊടിക്കാറ്റ് പറക്കുന്ന, ഒരിറ്റ് വെള്ളം കണികാണാന്‍ പോലും ഇല്ലാത്ത നിലയിലാവും കിടക്കുക. എന്നാല്‍ മണലാരണ്യങ്ങള്‍ അനേകമുള്ള ഗള്‍ഫിലെ നിലവിലെ അവസ്ഥ നേര്‍ വിപരീതമാണ്.
ഒരിറ്റുവെള്ളത്തിനായി ആളുകള്‍ അലഞ്ഞുകൊണ്ടിരുന്ന ഗള്‍ഫിലെ മണലാരണ്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ കടലായി മാറിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഗള്‍ഫ് മേഖലയില്‍ കാണുന്നത്.
മരുഭൂമി കവിഞ്ഞൊഴുകി കടലായി മാറിയിരിക്കുകയാണ്. ഇതോടെ മരുഭൂമിയില്‍ ആടുകളുമായി പോയ ആട്ടിടയന്മാരും ഒട്ടകങ്ങളുമായി കഴിയുന്ന നോട്ടക്കാരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇവര്‍ മൃഗങ്ങളുടെ ജീവനും സ്വന്തം ജീവനും രക്ഷിക്കാനായി നെട്ടോട്ടമോടുന്ന കാഴ്ചകളാണ് പുറത്തു വരുന്നത്.
മരുഭൂമി പ്രദേശത്ത് ജനവാസമില്ലാത്തതിനാല്‍ ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങളും പരിമിതമാണ്. ഇതോടെ ഒട്ടകങ്ങളെയുമായി സ്വയരക്ഷതേടി നോട്ടക്കാര്‍ പരക്കംപായുന്ന കാഴ്ചകളാണ് ഈ മേഖലയില്‍ നിന്നും ലഭിക്കുന്നത്. ഇന്ത്യ, ഈജിപ്ത്, സുഡാന്‍ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഏറെയും മരുഭൂമിയില്‍ ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.