മരുഭൂമിക്കു കുറുകയുള്ള ലോകത്തിലെ ഏറ്റവും വലിയ പാലം ചൈനയില്‍ പൂര്‍ത്തിയായി. ഈ മാസം അവസാനത്തോടുകൂടി പാലം തുറന്നു പ്രവര്‍ത്തിക്കും.
ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിനെയും സ്വയംഭരണപ്രദേശമായ ഷിങ്ജിയാഗ് ഉയിഗുര്‍ പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പാലമാണിത്. 2,540 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ആറു പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പാലം കടന്നുപോകുന്നത്.