ചാത്തന്നൂർ(കൊല്ലം): മരപ്പൊത്തിൽ നിന്നും നിലത്തു വീണ ദേശാടനപ്പക്ഷിക്കുഞ്ഞുങ്ങൾക്ക് സമീപത്തെ വീട്ടുകാർ രക്ഷകരായി. മുള്ളുവിള ഹരിശ്രീനഗറിൽ ജിഷ്ണു ഹൗസിന് സമീപം ഇന്നലെ രാവിലെയാണ് പത്തോളം ദേശാടന പക്ഷി കുഞ്ഞുങ്ങളെ കാണപ്പെട്ടത്.കറുപ്പും വെള്ളയും നിറത്തിലുള്ള റ്റീൽ എന്ന ഇനത്തിൽപ്പെട്ട പക്ഷിക്കുഞ്ഞുങ്ങളാണിതെന്ന് മൃഗ സംരക്ഷണ വകുപ്പിലെ ഡോ.ഷൈൻ പറഞ്ഞു.
വയൽപ്രദേശങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നതെന്നും ആന്ധ്രാ, ഹൈദ്രാബാദ്, തഞ്ചാവൂർ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടു വരുന്നതെന്നും ഡോക്ടർ പറഞ്ഞു. തണൽമരങ്ങളിലും മഴമരങ്ങളിലും കൂടു കൂട്ടുന്ന ഇവയുടെ ആഹാരം ജലജീവികളാണ്.ഹരിശ്രീനഗറിലെ ഒരു തെങ്ങിൻ പൊത്തിൽ നിന്നും താഴെ വീണ പക്ഷി കുഞ്ഞുങ്ങളെ ജിഷ്ണു ഹൗസിൽ സൂക്ഷിച്ചിരിക്കുകയാണ്.
വനം വകുപ്പുകാർ വരുന്നവരെ സൂക്ഷിക്കാനാണ് വീട്ടുകാർ തീരുമാനിച്ചിട്ടുള്ളത്.