തിരുവനന്തപുരം: വർക്കലയിലെ റിസോർട്ടിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിനി ദഷ്റിത(21)യെയാണ് റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വർക്കല ഹെലിപാഡിന് സമീപത്തെ സ്വകാര്യ റിസോർട്ടിലാണ് യുവതിയെ ഇന്നലെ മരിച്ച നിലയിൽ കണ്ടെ ത്തിയത്. അവശനിലയിൽ കാണപ്പെട്ട യുവതിയെ സ്വകാര്യാശുപത്രിയിലെത്തി്ച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ദഷ്റിതയും സുഹൃത്തുക്കളും സ്വകാര്യ റിസോർട്ടിലെത്തിയത്. എയ്റോനോട്ടിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിനിയാണ് ദഷ്റിതയും ഒപ്പമെത്തിയ സുഹൃത്തുക്കളുമെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംശയമുയരുന്നുണ്ട്. ഒപ്പമെത്തിയവരുടെ മൊഴികളും പോലീസ് ശേഖരിച്ചിട്ടുണ്ട ്.