ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു സിനിമ. ഒരു സാധാരണക്കാരന്, സിനിമയുമായി ബന്ധമൊന്നുമില്ലാത്ത ഒരാൾക്ക് സിനിമ ആഗ്രഹിക്കാൻ പറ്റുമോ എന്ന സംശയമുണ്ടായിരുന്നു.
സിനിമയിലുള്ള ഒരാളുടെ പോലും, ഒരു പ്രൊഡക്ഷൻ കൺട്രോളറിന്റെയോ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്റെയോ എന്തിന് ഒരു ലൈറ്റ് ബോയിയുടെ പോലും ഫോൺ നമ്പർ ഇല്ലാതെയാണ് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായി നടന്നത്.
സിനിമയിലേക്ക് എത്തിപ്പെടാനുള്ള ഒരു വഴിയും അറിയില്ലായിരുന്നു. അതുകൊണ്ട് ആ ആഗ്രഹം കുറെ കാലം മനസിൽ തന്നെ വച്ചു.
സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞാൽ അവനു ഭ്രാന്താണെന്ന പറയുന്ന, കുറെ സാധാരണക്കാർക്കിടയിൽ ജീവിച്ചു വന്ന ആളാണ് ഞാൻ. -ടോവിനോ തോമസ്