ഇന്ന് അതിവേഗ ഇന്റർനെറ്റ് കണക്ഷനുകളും നൂതന ഉപകരണങ്ങളും എല്ലായിടത്തും കാണപ്പെടുന്നു. എന്നാൽ ഇന്റർനെറ്റ് ആക്സസ് ഇന്റർനെറ്റ് കഫേകളിൽ ഒതുങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഉപയോക്താക്കൾ ഓരോ മണിക്കൂറിനും പണം നൽകിയാണ് ഈ സേവനം ഉപയോഗിച്ചിരുന്നത്. പ്രാരംഭ ഘട്ടത്തിൽ,ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളിൽ മാത്രമായി ഇന്റർനെറ്റ് ലഭ്യമായിരുന്നു.
കഫേകളിലെ ഇൻറർനെറ്റ് ആക്സസിനുള്ള ഓരോ മണിക്കൂർ നിരക്കിലും വ്യത്യാസമുണ്ട്. കൂടാതെ ഉപയോക്താക്കൾക്ക് അവരുടെ സെഷൻ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സമയം കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടതുമുണ്ട്.
ഇന്നത്തെ സാഹചര്യത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അക്കാലത്തെ ഉപയോഗം. ഇന്ന് അതിവേഗ ഇൻറർനെറ്റ് വ്യാപകമായി ലഭ്യമാണ്. കൂടാതെ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ എന്നിവ പോലുള്ള വ്യക്തിഗത ഉപകരണങ്ങളിലൂടെ നിരന്തരമായ ആക്സസ് ചെയ്യാനും കഴിയുന്നുണ്ട്.
ഡെസ്ക്ടോപ്പ് കാലഘട്ടത്തിലെ ഒരു കംപ്യൂട്ടറിന്റെ ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പഴയ ഓർമകളിലേക്ക് കൊണ്ടുപോകുന്ന ചിത്രത്തെ നിരവധിപേരാണ് ഏറ്റെടുത്തത്. അതിവേഗ ഇന്റർനെറ്റ് സൗകര്യം ലോകത്തിന്റെ ഏത് കോണിലുമിരുന്നു ഉപയോഗിക്കുന്ന ഇന്നത്തെ കാലത്ത് ഇത്തരം ചിത്രങ്ങൾ ഒരു തിരിഞ്ഞ് നോട്ടമാണ്.
sorry for being nostalgia baited but it was kind of nice where the internet was a single, solitary, unmoving place instead of a terror that extends to everywhere. you went to this specific spot to go to the internet. when you left the spot, you left the internet. it was a place https://t.co/CykSmj3qlw
— cal50 (@cal50) December 20, 2023