നെയ്റോബി: ബുർഖയും പർദ്ദയും ധരിച്ചെത്തി ചെസ് ടൂർണമെന്റിൽ ദേശീയ ചാമ്പ്യനെയടക്കം തോൽപ്പിച്ച വിദ്യാർഥി പിടിയിൽ.
സ്റ്റാൻലി ഒമോണ്ടിയെന്ന വിദ്യാർഥിയാണ് പിടിയിലായത്. വനിതാ താരം ചമഞ്ഞ് ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചാണ് വിദ്യാർഥി 42,000 ഡോളർ (ഏകദേശം 34 ലക്ഷം രൂപ) നേടിയത്.
ടൂർണമെന്റിൽ മിലിസെന്റ് അവോർ എന്ന പേരിലാണ് ഇയാൾ രജിസ്റ്റർ ചെയ്തത്. മത്സരത്തിന്റെ നാലാം റൗണ്ട് വരെ ഇയാൾ ഒന്നും സംസാരിച്ചില്ലെന്നും സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് സാധാരണമാണ് എന്നതിനാൽ ആദ്യം സംശയം തോന്നിയില്ലെന്നും ചെസ് കെനിയ പ്രസിഡന്റ് ബെർണാഡ് വഞ്ജാല പറഞ്ഞു.