വെമ്പായം: കന്യാകുളങ്ങര ആശുപത്രിയിലെത്തിയ രോഗിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വേളാവൂര്‍ വൈദ്യന്‍കാവ് സ്വദേശി ശിവദാസന്‍ ആശാരി 65നെ യെയാണ് വെള്ളിയാഴ്ച്ച രാത്രിയോടെ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.
ചികിത്സക്കായെത്തിയ ശിവദാസന്‍ ഒ പി ടിക്കറ്റെടുത്തെങ്കിലും ഡോക്ടറെ കണ്ടിരുന്നില്ല. രാത്രിയോടെ ടോയ്ലറ്റ് അകത്ത് നിന്നും പൂട്ടിയിരിക്കുന്നതും വെള്ളം നിറുത്താതെ തുറന്ന് വിട്ടിരിക്കുന്നതും് ശ്രദ്ധയില്പെട്ടയാള് ആശുപത്രി അധിക്യതരെ വിവരമറിയിക്കുകയും തുടര്‍ന്ന് പൂട്ട് തുറന്നപ്പോള്‍ മൃതദേഹം കാണുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി മ്യതദേഹം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതരുടെ അനാസ്ഥ തുടരുന്നതായി ആരോപിച്ച് നാട്ടുകാരിതിനിടെ സംഘടിച്ചെത്തിയത് സംഘര്‍ഷത്തിലേക്ക് നീങ്ങി. കെ എസ് ആര് ടി സി റിട്ട ജീവനക്കാരനായിരുന്നു ശിവദാസന്‍. ഇയാള്‍ വിവിധ ആസുഖങ്ങളായാല് ദീര്‍ഘനാളായി ചികിത്സ നേടിവരുന്നയാളായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒ.പി ടിക്കറ്റെടുത്തിരുന്നെങ്കിും ചികിത്സ തേടിയിരുന്നില്ല.