കോവിഡ് ഏറ്റവുമധികം നാശം വിതച്ച രാജ്യമാണ് അമേരിക്ക. ഏകദേശം നാലരലക്ഷം ആളുകള്ക്കാണ് ഇവിടെ ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്.
15000ത്തോളം ആളുകള്ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. മരണ സംഖ്യ ഉയരുന്നുണ്ടെങ്കിലും രോഗ മുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ചെറിയ ആശ്വാസം നല്കുന്നുണ്ട്.
ഈ അവസരത്തില് അമേരിക്കയിലെ ആരോഗ്യവിദഗ്ധര് ചില വിലയിരുത്തലുകള് നടത്തുകയാണ്.
കോവിഡ് രോഗാവസ്ഥയ്ക്ക് ആശ്വാസമുണ്ടാകുമ്പോള് പൂര്ണ രോഗവിമുക്തി നേടിയെന്ന് കരുതി ശ്രദ്ധ കൈവിടുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് ഇവര് പറയുന്നു.
കൊറോണ വൈറസ് ബാധയുണ്ടാകുമ്പോള് തന്നെ അതിനെ ചെറുക്കാനുള്ള ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചു തുടങ്ങും. ഇവ പെരുകുന്നത് തടയുന്നതോടെ ആശ്വാസം തോന്നും.
നല്ല പ്രതിരോധ ശേഷിയുള്ളവരില് ഇത് തുടരുകയും വൈറസ് പൂര്ണമായും നശിച്ചു പോവുകയും ചെയ്യും.
വൈറസ് ബാധയുണ്ടായതിനു ശേഷം യാതൊരു ദീര്ഘകാല ആരോഗ്യപ്രശ്നങ്ങളുമില്ലാതെ അതിജീവിച്ചാല് മാത്രമേ അതിനെ പൂര്ണ രോഗവിമുക്തി എന്നു വിശേഷിപ്പിക്കാനാവൂ.
വൈറസ് ബാധയുണ്ടാകുന്ന ഒരാള്ക്ക് രോഗ ലക്ഷണം കണ്ട് ഒരാഴ്ച വരെ അവശത അനുഭവപ്പെടുമെന്ന് ഡോക്ടര്മാര് വ്യക്തമാക്കുന്നു.
എന്നാല് രോഗ ലക്ഷണങ്ങള് ഇല്ലാതായാലും വൈറസ് ശരീരത്തില് നിലനില്ക്കാന് സാധ്യതയുള്ളതിനാല് മൂന്നു ദിവസം കൂടി ഇയാളെ നിരീക്ഷണത്തില് വയ്ക്കേണ്ടത് ആവശ്യമാണ്.
അമേരിക്കയില് കൃത്യമായ വിശകലനങ്ങളുടെ അടിസ്ഥാനത്തില് മാത്രമേ ഒരാള് പൂര്ണ രോഗവിമുക്തി നേടിയോ എന്ന് സെന്റേഴ്സ് ഫോര് ഡിസീസ് കണ്ട്രോള് ആന്ഡ് പ്രിവന്ഷന് (സിഡിസി) സ്ഥിരീകരിക്കുകയുള്ളു.
മെഡിക്കല്, പരിശോധനാ നടപടിക്രമങ്ങളാണു പിന്തുടരുന്നത്. പനി മരുന്നുകള് നല്കാതെ തന്നെ ഒരാള്ക്ക് തുടര്ച്ചയായി മൂന്നു ദിവസം പനി ഇല്ലാതിരിക്കണം.
ചുമ കുറയുക, ശ്വാസക്രമം സാധാരണനിലയിലാകുക തുടങ്ങിയ കാര്യങ്ങളിലെ പുരോഗതിയും കണക്കിലെടുക്കും.
വിശകലനങ്ങളുടെ അടിസ്ഥാനത്തില് മാത്രമേ ഒരാള് പൂര്ണ രോഗവിമുക്തി നേടിയോ എന്ന് സെന്റേഴ്സ് ഫോര് ഡിസീസ് കണ്ട്രോള് ആന്ഡ് പ്രിവന്ഷന് (സിഡിസി) സ്ഥിരീകരിക്കുകയുള്ളു.
മെഡിക്കല്, പരിശോധനാ നടപടിക്രമങ്ങളാണു പിന്തുടരുന്നത്. പനി മരുന്നുകള് നല്കാതെ തന്നെ ഒരാള്ക്ക് തുടര്ച്ചയായി മൂന്നു ദിവസം പനി ഇല്ലാതിരിക്കണം.
ചുമ കുറയുക, ശ്വാസക്രമം സാധാരണനിലയിലാകുക തുടങ്ങിയ കാര്യങ്ങളിലെ പുരോഗതിയും കണക്കിലെടുക്കും.
കൊറോണ വൈറസ് പുതുതായതിനാല് രോഗവിമുക്തിയുണ്ടായവര്ക്കു വീണ്ടും വൈറസ് ബാധയ്ക്കു സാധ്യതയുണ്ടോ എന്ന് ഗവേഷകര്ക്ക് കൃത്യമായി അറിയാന് കഴിഞ്ഞിട്ടില്ല.
രോഗബാധയുള്ളവരിലും ഭേദമായവരിലും ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. എന്നാല് എത്രനാള് ഈ പ്രതിരോധ ശേഷി നീണ്ടുനില്ക്കും എന്ന ചോദ്യം അവശേഷിക്കുന്നു. ഇതാണ് ഗവേഷകരെ കുഴയ്ക്കുന്ന പ്രശ്നവും.