ഇരിട്ടി: പീഡനപരാതിയില്‍ പോലീസ് മൊഴിയെടുക്കാന്‍ എത്തിയതിനു പിന്നാലെ പെൺകുട്ടി ജീവനൊടുക്കി.
ആറളം ഫാം പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിൽപ്പെട്ട തങ്കയുടെ മകള്‍ മിനി (17)യാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ആറളം ഫാം സ്കൂളില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.
വീടിനടുത്തുള്ള ബന്ധുവും രണ്ടു മക്കളുടെ അച്ഛനുമായ ഒരാളുമായി സ്നേഹത്തിലാണെന്ന് സ്കൂളില്‍ നടന്ന കൗണ്‍സലിംഗില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു.
ഇയാള്‍ വീട്ടില്‍ വരാറുണ്ടെന്നും പറഞ്ഞിരുന്നു. ഇക്കാര്യം ചൈല്‍ഡ് ലൈനില്‍ പരാതിയായി എത്തുകയും കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കാന്‍ ചൈല്‍ഡ് ലൈന്‍ ആറളം പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും ഒരു പരാതിയും ഇല്ലെന്നുമുള്ള മൊഴിയാണ് പെണ്‍കുട്ടി നല്‍കിയതെന്ന് ആറളം എസ്ഐ പ്രസാദ് പറഞ്ഞു.
പിന്നീട് വൈകുന്നേരം അഞ്ചോടെ പെൺകുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.