കോട്ടയം: പള്ളിയിൽ പോകാൻ ബസ് ഇറങ്ങിയ വയോധിക അതേ ബസ് തലയിലൂടെ കയറിയിറങ്ങി മരിച്ചു. ചിങ്ങവനം നെല്ലിക്കൽ പൊയ്കയിൽ അന്നമ്മ കുര്യാക്കോസ് (75) ആണ് മരിച്ചത്. ഇവരുടെ തലയിലൂടെ കോട്ടയം ചങ്ങനാശേരി റൂട്ടിലോടുന്ന റ്റിസിഎം ബസിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ച്തന്നെ മരണം സംഭവിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഞായർ രാവിലെ എട്ടോടെയാണ് സംഭവം. ചിങ്ങവനം ദയറാ പള്ളിയിലെ പ്രഭാത കുർബാനയിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് ദാരുണാന്ത്യം.
റെയിൽവേ പാലത്തിന് സമീപത്ത് ബസ് ഇറങ്ങിയ ശേഷം നടന്നു പോയ ഇവരെ പിന്നിൽ നിന്നും ഇതേ ബസ് തന്നെ ഇടിച്ചിടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബസ് ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തു. പരേതനായ സാജനാണ് അന്നമ്മയുടെ മകൻ.