തലശേരി: അമേരിക്കയില്‍ കാലിഫോര്‍ണിയയില്‍ ട്രക്കിംഗിനിടയില്‍ സെല്‍ഫിയെടുക്കുമ്പോള്‍ കൊക്കയിലേക്ക് വീണ് മരിച്ച കതിരൂര്‍ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം സംസ്കരിച്ചു. കാലിഫോർണിയയിലെ സാംഗോസിലെ ഇന്ത്യൻ വംശജരുടെ ശ്മശാനത്തിലാണ് സംസ്കാരം.
കതിരൂര്‍ ശ്രേയസ് ഹോസ്പിറ്റല്‍ ഉടമ ഡോ എം.വി .വിശ്വനാഥന്-ഡോ. സുഹാസിനി ദമ്പതികളുടെ മകന് കതിരൂര്‍ ബാവുകം വീട്ടില്‍ വിഷ്ണു(29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്.കാമറ സെറ്റ് ചെയ്തു സെൽഫിയെടുത്തതിനാലാണ് ഇവരുടെ മരണവിവരം പുറംലോകം അറിയുന്നത്.
എണ്ണായിരം അടി താഴ്ചയിലേക്കാണ് ഇവർ വീണത്. സെറ്റ് ചെയ്ത കാമറ കണ്ട വിനോദസഞ്ചാരികൾ അറിയിച്ചതിനെ തുടർന്ന് ബൈനോക്കുലർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കൊക്കയിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടത്.
ഹെലികോപ്റ്റർ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 2.30 നാണ് കോണ്‍സുലേറ്റില്‍ നിന്നും ഇരുവരുടേയും മരണ വിവരം കതിരൂരിലെ വീട്ടിലറിയിച്ചത്. 22 ന് വൈകുന്നേരമാണ് ഇരുവരും അപകടത്തില്‍പെട്ടത്.