ഇളയ ദളപതി വിജയ്ക്കെതിരേ ഗുരുതര ആരോപണവുമായി സംവിധായകൻ സാമി. ആരാധകർക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും കൈ കൊടുക്കുകയും ചെയ്തശേഷം വിജയ് ഡറ്റോൾ ഉപയോഗിച്ച് കൈ കഴുകാറുണ്ട്. ഇക്കാര്യം താൻ നേരിൽ കണ്ടിട്ടുണ്ടെന്നുമാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.
സാമൂഹ മാധ്യമത്തിലൂടെ എത്തിയാണ് വിവാദ പ്രതികരണം നടത്തിയിട്ടുള്ളത്. ഉയിർ, മൃഗം,കങ്കാരു തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സാമി. രജനികാന്തിനെപ്പോലെ അഭിനയിക്കുകമാത്രമാണ് ചെയ്യേണ്ടതെന്നും ദയവ് ചെയ്ത് വാ തുറക്കരുതെന്നും സ്വാമി പറയുന്നു.
ബിഗിൽ ഓഡിയോ ലോഞ്ചിലെ വിജയിയുടെ പ്രസംഗത്തെയും സംവിധായകൻ കുറ്റപ്പെടുത്തുന്നു. ജീവിതത്തിലും ആരാധകരോട് നിങ്ങൾ കാട്ടുന്ന ഈ രീതിയുമാണ് യഥാർത്ഥത്തിൽ അഭിനയമെന്നുമാണ് സാമി വീഡിയോയിൽ കുറ്റപ്പെടുത്തുന്നത് .
വിജയിയുടെ പ്രതിഫലത്തേയും സ്വാമി വിമർശിക്കുന്നു. എന്തു മേന്മകൊണ്ടാണ് 50 കോടി രൂപ നിങ്ങൾ വാങ്ങുന്നത്. 60 ദിവസം അഭിനയിക്കുന്നതിന് 50 കോടി വാങ്ങുന്നു. എല്ലാം ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു. ഇങ്ങനെയുള്ളയാൾ ജനത്തേയും തമിഴ് നാടിനെയും പറ്റിക്കുകയാണെന്നുമാണ് സ്വാമി പറയുന്നത്.
സംവിധായകന്റെ പ്രസ്താവനയ്ക്കെതിരേ പ്രതിഷധം വ്യാപകമാകുകയാണ്. സിനിമ ഒന്നുമില്ലാതെ ഇരിക്കുന്ന സംവിധായകൻ ജനശ്രദ്ധ പിടിച്ചുപറ്റാൻ ചെയ്യുന്ന കാര്യങ്ങളാണ് ഇതൊക്കെയെന്നാണ് ആരാധകർ പറയുന്നത്.