ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് വലിയ വിഷയമല്ലെന്ന് മുൻ പ്രധാനമന്ത്രി ദേവഗൗഡ. രണ്ടാം തവണയാണ് ദേവഗൗഡ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്.
തുമകുരയിൽനിന്നും ലോക്സഭയിലേക്ക് മത്സരിച്ച ദേവഗൗഡയെ ബിജെപിയുടെ ജി.എസ്. ബസവരാജാണ് പരാജയപ്പെടുത്തിയത്. 13,000 വോട്ടുകൾക്കായിരുന്നു ദേവഗൗഡയുടെ പരാജയം.
ഒരു പ്രാദേശിക പാർട്ടിയെ എങ്ങനെ സംരക്ഷിക്കാമെന്നതാണ് തന്റെ ആശങ്കയെന്നും ദേവഗൗഡ പറഞ്ഞു. ജെഡിഎസ് അതിന്റെ അടിത്തറ ശക്തിപ്പെടുത്തും. ഉത്തരവാദിത്വം താൻ ഏറ്റെടുത്ത് മുന്നോടു പോകുമെന്നും അദ്ദേഹം പറഞ്ഞു.തോൽവിയുടെ പേരിൽ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.