വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വി​ശാ​ൽ കൃ​ഷ്ണ​മൂ​ർ​ത്തി​യും മ​ഹേ​ശ്വ​റും അ​ലീ​ന​യും വീ​ണ്ടും പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്ക്; ദേ​വ​ദൂ​ത​ൻ; വീണ്ടും എത്തുന്നു

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വി​ശാ​ൽ കൃ​ഷ്ണ​മൂ​ർ​ത്തി​യും മ​ഹേ​ശ്വ​റും അ​ലീ​ന​യും വീ​ണ്ടും പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്ക് എ​ത്തു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ക്ലാ​സി​ക് റൊ​മാ​ൻ​സ് ഹൊ​റ​ർ ചി​ത്ര​മാ​യ ദേ​വ​ദൂ​ത​ൻ വീ​ണ്ടും റി​ലീ​സി​ന് ത​യാ​റെ​ടു​ത്ത​താ​യി നി​ർ​മാ​താ​ക്ക​ൾ. ചി​ത്രം 26ന് ​തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും. സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്രം 4കെ ​ദൃ​ശ്യ നി​ല​വാ​ര​ത്തി​ലും ശ​ബ്ദ​ത്തി​ലും പു​ന​ര​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

റീ ​മാ​സ്റ്റേ​ർ​ഡ് & റീ ​എ​ഡി​റ്റ​ഡ് പ​തി​പ്പാ​കും തി​യ​റ്റ​റു​ക​ളി​ൽ ഉ​ട​ൻ എ​ത്തു​ക. ര​ഘു​നാ​ഥ് പ​ലേ​രി​യാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത്. റീ ​റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി ചി​ത്ര​ത്തി​ന്‍റെ ട്ര​യി​ല​ർ ലോ​ഞ്ച് കൊ​ച്ചി​യി​ൽ ന​ട​ന്നു.

മോ​ഹ​ന്‍​ലാ​ലും സി​ബി മ​ല​യി​ലു​മ​ട​ക്കം പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​ണ് 4കെ, ​ഡോ​ള്‍​ബി അ​റ്റ്മോ​സി​ലേ​ക്ക് ശ​ബ്ദ​വും ദൃ​ശ്യ​വും പു​തു​ക്ക​പ്പെ​ട്ട ചി​ത്ര​ത്തി​ന്‍റെ ട്ര​യ്‍​ല​ര്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. ഹൊ​റ​റും മി​സ്റ്റ​റി​യും പ്ര​ണ​യ​വും സം​ഗീ​ത​വു​മെ​ല്ലാം ഇ​ഴ​ചേ​ർ​ത്ത ത്രി​ല്ല​റാ​ണ് ദേ​വ​ദൂ​ത​ൻ.

കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൈ ​സ്റ്റു​ഡി​യോ​സ് നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്രം 4കെ ​നി​ല​വാ​ര​ത്തി​ലേ​ക്ക് റീ​മാ​സ്റ്റേ​ർ ചെ​യ്ത് പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. കോ​ക്കേ​ഴ്സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സി​യാ​ദ് കോ​ക്ക​റാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. സ​ന്തോ​ഷ്‌ സി. ​തു​ണ്ടി​ൽ ഛായാ​ഗ്രാ​ഹ​ക​നാ​യ ചി​ത്ര​ത്തിന്‍റെ എ​ഡി​റ്റ​ർ എ​ൽ.​ഭൂ​മി​നാ​ഥ​ൻ ആ​ണ്. കൈ​ത​പ്ര​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് വി​ദ്യാ​സാ​ഗ​റാ​ണ് സം​ഗീ​തം.

കെ.​ജെ. യേ​ശു​ദാ​സ്, എം. ​ജ​യ​ച​ന്ദ്ര​ൻ, എം. ​ജി ശ്രീ​കു​മാ​ർ, കെ.​എ​സ്. ചി​ത്ര, സു​ജാ​ത, എ​സ്. ജാ​ന​കി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ ഗാ​യ​ക​ർ. ജ​ന​പ്രീ​തി​യു​ള്ള മി​ക​ച്ച ചി​ത്രം, മി​ക​ച്ച കോ​സ്റ്റ്യൂം, മി​ക​ച്ച സം​ഗീ​ത സം​വി​ധാ​നം എ​ന്നി​വ ഉ​ൾ​പ്പെടെ മൂ​ന്ന് സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ ആ​ണ് ഈ ​ചി​ത്രം ക​ര​സ്ഥ​മാ​ക്കി​യ​ത്. പി.​ആ​ർ.​ഒ: പി.​ശി​വ​പ്ര​സാ​ദ്

Related posts

Leave a Comment