മ​നു​ഷ്യ​ർ മ​ത​ത്തെ ത​ങ്ങ​ളു​ടെ സ്വാ​ർ​ഥ താ​ല്പ​ര്യ​ങ്ങ​ൾ​ക്കുവേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ക​യാണെന്ന്. ന​ട​ൻ ദേ​വ​ൻ

ശാ​സ്താം​കോ​ട്ട:​ ജീ​വി​ത​ത്ത യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ നോ​ക്കി കാ​ണ​ണ​മെ​ന്ന് ന​ട​ൻ ദേ​വ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ദ​ക്ഷി​ണ ഭാ​ര​ത​ത്തി​ലെ ഏ​ക ദു​ര്യോ​ധ​ന ക്ഷേ​ത്ര​മാ​യ പോ​രു​വ​ഴി പെ​രു​വി​രു​ത്തി മ​ല​ന​ട​യി​ൽ മ​ല​ക്കു​ട മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന മ​ല​ക്കു​ട മ​ഹാ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​ങ്ങ​ൾ മ​നു​ഷ്യ​നെ വേ​ർ​തി​രി​ക്കു​ന്ന മ​തി​ൽ​ക്കെ​ട്ട​ല്ല.​പ​ക്ഷേ മ​നു​ഷ്യ​ർ മ​ത​ത്തെ ത​ങ്ങ​ളു​ടെ സ്വാ​ർ​ഥ താ​ല്പ​ര്യ​ങ്ങ​ൾ​ക്കുവേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. മ​നു​ഷ്യ​ൻ മ​നു​ഷ്യ​നെ പ​ച്ച​യ്ക്ക് പി​ച്ചി​ച്ചീ​ന്തു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ലാ​യാ​ലും മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും പേ​രി​ലാ​യാ​ലും ഇ​തി​ന് അ​റു​തി​യു​ണ്ടാ​ക​ണ​മെ​ന്നും ദേ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.​ച​ട​ങ്ങി​ൽ മ​ല​ന​ട ദേ​വ​സ്വം പ്ര​സി​ഡന്‍റ് ആ​ർ.​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഗാ​ന​ര​ച​യി​താ​വ് കി​ളി​മാ​നൂ​ർ രാ​മ​വ​ർ​മ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.​കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് എം.​ശി​വ​ശ​ങ്ക​ര​പി​ള്ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സു​മ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡന്‍റ് എ​സ്.​ശി​വ​ൻ പി​ള്ള, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഷീ​ജ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി.​ബി​നീ​ഷ്, ആ​ർ.​രാ​ധ, ദേ​വ​സ്വം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രാ​ജ്, മ​ല​ന​ട ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ സി​ദ്ധാ​ർഥ​ൻ, ഖ​ജാ​ൻ​ജി എ​ൻ.​മു​ര​ളീ​ധ​ര​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts