മലയാളത്തിലെ സുന്ദരനായ വില്ലന്‍, ദേവന് മാത്രം അവകാശപ്പെട്ട വിശേഷണമായിരുന്നു അത്. ഒരു കാലത്ത് മലയാളത്തില്‍ തിരക്കുള്ള നടനായിരുന്ന ദേവന് മലയാളത്തില്‍ അവസരം കുറഞ്ഞതിനെത്തുടര്‍ന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചുവടുമാറ്റുകയായിരുന്നു. ഇപ്പോഴിതാ മലയാളം വിട്ടതിന്റെ കാരണം വെളിപ്പെടുത്തി ദേവന് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മറ്റു ഭാഷകളിലേക്ക് പോകാന്‍ കാരണം ഇവിടുത്തെ പല സിനിമകളില്‍ നിന്നും തഴയപ്പെട്ടതിനാലാണെന്ന് മലയാളത്തിലെ ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ ദേവന് വ്യക്തമാക്കി.
തമിഴിലും തെലുങ്കിലും അഭിനയിച്ചത് കൊണ്ടാണ് പിടിച്ചു നിന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നില്ക്കുന്ന നടന്മാരുണ്ട്. പക്ഷേ അവര്‍ കയറിവരുമ്പോള്‍ എവിടേയോ ഒരു ബ്രേക്ക് വരുന്നുണ്ട്.
വലിയ നടന്മാര് സിനിമകളില്‍ ഇടപെടുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും ദേവന് കൂട്ടിച്ചേര്‍ത്തു. ‘വിജയരാഘവന് വേണോ ദേവന് വേണോ എന്നൊക്കെ തീരുമാനിക്കുന്നത് ഇവിടുത്തെ നായകന്മാരാണ്. അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ല. അതാണ് ഇവിടുത്തെ രാഷ്ട്രീയം’ ദേവന് പറഞ്ഞു.