എന്റേത് ഒരിക്കലും ഒരു പ്രണയവിവാഹം ആയിരുന്നില്ല. ഒരേ കാന്പസിലായിരുന്നു ഞാനും ഭാര്യയും പഠിച്ചത്. അതുകൊണ്ടുതന്നെ എന്റെ ആദ്യ പ്രണയത്തെക്കുറിച്ചെല്ലാം ഭാര്യയ്ക്ക് അറിയാമായിരുന്നു.
എന്നാൽ ആ പ്രണയം പൊട്ടി പൊളിഞ്ഞു പാളീസായി, ആ സമയത്താണ് വിവാഹ ആലോചനകൾ നടക്കുന്നതും സുമയുടെ ആലോചന വരുന്നതും. ആ വിവാഹം നടക്കാതെയിരിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചിരുന്നു.
പ്രേമിച്ചു കല്യാണം കഴിച്ചതല്ലെങ്കിലും വലിയൊരു ബന്ധമായിരുന്നു എനിക്ക് ഭാര്യയുമായി ഉണ്ടായിരുന്നത്. 2019ലാണ് ഭാര്യ മരിക്കുന്നത്.
പ്രണയം എന്നതിനേക്കാളും ഒരു വലിയ സ്നേഹബന്ധമായിരുന്നു ഞങ്ങൾക്കിടയിൽ. ഞങ്ങൾ തമ്മിൽ അത്രയും അടുത്തു.
ഒരുപാട് നല്ല ഓർമകളുണ്ട് സുമയെക്കുറിച്ച് എന്റെ മനസിൽ. വളരെ പെട്ടെന്നായിരുന്നു സുമയുടെ മരണം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു അത്. -ദേവൻ