തിരുവനന്തപുരം: ശബരിമല മണ്ഡല-മകര വിളക്ക് തീർത്ഥാടനകാലത്തെ ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായി ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം. രാവിലെ പതിനൊന്ന് മണിക്ക് ദേവ്സ്വം ബോർഡ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ബോർഡംഗം കെ.പി.ശങ്കർദാസ്, ദേവസ്വം കമ്മീഷണർ വാസു എന്നിവർ പങ്കെടുക്കും.
ശബരിമല യുവതി പ്രവേശന വിഷയവും യോഗത്തിൽ ചർച്ചയാകും. നവംബർ അഞ്ചിന് ചിത്തിര ആട്ട ചടങ്ങിനായി ശബരിമല നട തുറക്കുന്നുണ്ട്. അന്ന് യുവതികൾ ശബരിമലയിൽ എത്തുമോയെന്ന ആശങ്കകളും ബോർഡിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ദേവസ്വം ബോർഡ് അംഗമായിരുന്ന രാഘവന്റെ കാലാവധി കഴിഞ്ഞതിനാൽ നിലവിൽ ബോർഡ് പ്രസിഡന്റും ഒരംഗവും മാത്രമാണുള്ളത്. പുതിയ അംഗത്തെ സർക്കാർ നിയമിച്ചിട്ടുമില്ല.