മലയാളത്തിലെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് ദേവാസുരം. ഐ.വി ശശി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഞ്ജിത്താണ്. പിന്നീട് വർഷങ്ങൾക്കു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു രഞ്ജിത്ത് ഒരുക്കിയിരുന്നു.
മോഹൻലാൽ തന്നെയായിരുന്നു ചിത്രത്തിലും നായകനായി എത്തിയത്. ഇരട്ട വേഷത്തിലായിരുന്നു രാവണപ്രഭുവിൽ മോഹൻലാൽ എത്തിയത്.ദേവാസുരത്തിൽ മോഹൻലാലിനോടൊപ്പം വൻതാരനിരയായിരുന്നു അണിനിരന്നത്. മംഗലശേരി നീലകണ്ഠനായി മോഹൻലാൽ എത്തിയപ്പോൾ ഭാനുമതിയായത് രേവതിയായിരുന്നു.
നെപ്പോളിയൻ ആയിരുന്നു മുണ്ടയ്ക്കൽ ശേഖരൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ദേവാസുരത്തിൽ ഭാനുമതിയായി രേവതി എത്താൻ കാരണം മോഹൻലാൽ ആണെന്ന് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അത് സത്യമല്ലെന്നു രേവതി തന്നെ ഒരിക്കൽ പറഞ്ഞിരുന്നു.
തന്നെ നിർദ്ദേശിച്ചത് മോഹൻലാൽ അല്ലെന്നും ഐ.വി ശശിയുടെ നിർബന്ധത്തിനെ തുടർന്നാണ് താൻ ഭാനുമതിയായതെന്നുമാണ് രേവതി പറയുന്നത്.ദേവാസുരത്തില്‍ വേഷം നല്കിയ മോഹന്‍ലാലിനോട് പിന്നീട് രേവതി യാതൊരു നന്ദിയും പറഞ്ഞില്ല എന്ന തരത്തിലായിരുന്നു വാര്‍ത്ത.
എന്നാല്‍, മോഹന്‍ലാല്‍ മറ്റ് നടിമാരെയാണ് ഈ കഥാപാത്രത്തിലേക്ക് നിര്‍ദേശിച്ചതെന്നും തന്നെ വിളിച്ചത് ഐ.വി. ശശി സാര്‍ ആയിരുന്നെന്നും ആരോപണങ്ങള്‍ക്ക് മറുപടിയായി രേവതി വ്യക്തമാക്കിയിരുന്നു.മൂന്ന് നടിമാരെയാണ് ഭാനുമതി എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത്.
ശോഭനയ്ക്കും ഭാനുപ്രിയയ്ക്കും വേണ്ടി മോഹന്‍ലാലും രഞ്ജിത്തും ഒരുപാടു വാശി പിടിച്ചു. അവരില്‍ ആരെങ്കിലും മതി എന്ന രീതിയില്‍ തന്നെ നിന്നു. കാരണം അവര്‍ രണ്ടുപേരും നര്‍ത്തകിമാരാണ്.
പക്ഷേ, ഐ.വി. ശശി സാറാണ് ഞാന്‍ മതിയെന്ന് തീരുമാനിക്കുന്നത്. നെടുമുടി വേണുവിന്റെ മകളായും നീലകണ്ഠന്റെ തോല്‍വിക്ക് കാരണമാകുന്ന ഭാനുമതിയായും ഞാന്‍ ചേരും എന്ന ശശി സാറിന്റെ നിഗമനമാണ് ഞാന്‍ ഭാനുമതിയാകാന്‍ കാരണമായത് – രേവതിപറഞ്ഞു.
-പിജി