മലയാളികളുടെ ഇഷ്ടനടിയായിരുന്ന ദേവയാനി ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വരുന്നു. പപ്പൻ പയറ്റുവിള സംവിധാനം ചെയ്യുന്ന മൈ സ്കൂൾ എന്ന ചിത്രത്തിലൂടെയാണ് ദേവയാനി മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. മാഗ്ന വിഷനുവേണ്ടി പി. ജഗദീഷ് കുമാർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂർത്തിയായി.
എക്സിക്യൂട്ടിവ് പ്രൊഡ്യുസേഴ്സ് – ശെൽവൻ തമലം, സജി ലൂക്കോസ്, ബി. മധു, കഥ – ശെൽവൻ തമലം, തിരക്കഥ, സംഭാഷണം- കെ. എസ്. പത്മകുമാർ, കാമറ – ഉദയൻ അന്പാടി, ഗാനങ്ങൾ – ചുനക്കര രാമൻകുട്ടി, സംഗീതം – സിക്കന്ദർ, എഡിറ്റർ – ജയചന്ദ്രൻ, കല – സഞ്ചു, പ്രൊജക്ട് ഡിസൈനർ – രാജേഷ് ആർ നാഥ്, മേക്കപ്പ് – പുഞ്ചൻകരി, കോസ്റ്റ്യൂമർ – ബിജു, മാനേജർ – ഹസ്മീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുഭാഷ് പുളിമൂട്ടിൽ, ജിജേഷ് വേണ്ണല, അസോസിയേറ്റ് ഡയറക്ടർ – സന്തോഷ് കുണ്ടറ, അസിസ്റ്റന്റ് ഡയറക്ടർ – മനു കെ. പി.ആർ.ഒ – അയ്മനം സാജൻ.
ദേവയാനി, രഞ്ജിത്ത്, മധു, ഹരീഷ് പേരാടി, അരുണ്‍ തമലം, മധുഎയർപോർട്ട്, വേണു നരിയാപുരം, വിജയൻ നായർ, മധു അഞ്ചൽ, കൊല്ലം ഷാ, പുഞ്ചിരി കൃഷ്ണ, സോനാ നായർ, രുഗ്മിണിയമ്മ എന്നിവർ അഭിനയിക്കുന്നു. ഒരു ടീച്ചറിന്റെയും വിദ്യാർഥിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുകയാണ് മൈ സ്കൂൾ എന്ന ചിത്രം.
– അയ്മനം സാജൻ