ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ശാലീനയായ പെണ്‍കുട്ടിയായിരുന്നു ദേവയാനി. ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് നടി. സംവിധായകന്‍ രാജകുമാരനാണ് ദേവയാനിയുടെ ഭര്‍ത്താവ്. ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ദേവയാനിയുടെയും രാജകുമാരന്റെയും വിവാഹം. ഏറെ നാളത്തെ പരിഹാസത്തിന് ഇപ്പോള്‍ ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.
സിംപിള്‍ ലുക്കും സൗമ്യമായ ചിരിയും ഒക്കെയാണ് ദേവയാനിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. കഥാപാത്രങ്ങള്‍ക്കനുസരിച്ചുളള മികവുറ്റ അഭിനയവും കണ്ണുകളിലെ തിളക്കവുമൊക്കെ ദേവയാനിയുടെ സവിശേഷതകളാണ്. 1993ല്‍ അഭിനയം തുടങ്ങിയെങ്കിലും 1996ലാണ് താരം നായികയാവുന്നത്. അഭിനയത്തിന് പുറമേ ഇപ്പോള്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും താരം എത്താറുണ്ട്. മാംഗ്ലൂര്‍ സ്വദേശിയായ ജയദേവ്, നാഗര്‍കോവില്‍ സ്വദേശിനിയായ ലക്ഷ്മി അമ്മാള്‍ എന്നിവരുടെ മകളാണ് ദേവയാനി. സുഷ്മ ജയദേവ് എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര് പിന്നീട് സിനിമയില്‍ സജിവമായതോടെ ദേവയാനി എന്നാക്കുകയായിരുന്നു.
നടന്മാരായ നകുല്‍, മയൂര്‍ എന്നിവര്‍ ദേവയാനിയുടെ സഹോദരന്മാരാണ്. തമിഴകത്തെ അറിയപ്പെടുന്ന സംവിധായകനാണ് ദേവയാനിയുടെ ഭര്‍ത്താവ് രാജകുമാരന്‍ ഭര്‍ത്താവ്. ഇരുവരും ഒന്നിച്ച് തുടക്ക കാലത്ത് ചില ചിത്രങ്ങള്‍ ചെയ്തിരുന്നു ഇതിനിടെയാണ് ഇരുവരും പ്രണയബദ്ധരായത്. എന്നാല്‍ ദേവയാനിയുടെ അത്ര പൊക്കമില്ലാത്ത, ഇരുണ്ട നിറവും പറയത്തക്ക സൗന്ദര്യവും ഇല്ലാത്ത രാജകുമാരനുമായുള്ള വിവാഹം വീട്ടുകാര്‍ എതിര്‍ത്തു.
എതിര്‍പ്പുകള്‍ ശക്തമായതോടെ താരം ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. 2001ലാണ് ഇരുവരും വിവാഹിതരായത്. ഇനിയ, പ്രിയങ്ക എന്നീ രണ്ടു മക്കളാണ് താരത്തിന് ഉളളത്. ഇനിയ ഒന്‍പതിലും പ്രിയങ്ക ഏഴിലുമാണ് പഠിക്കുന്നത്. തന്റെ ഭര്‍ത്താവിനെക്കുറിച്ചും പലപ്പോഴും ദേവയാനി മനസ്സുതുറക്കാറുണ്ട്. ഒരു കൊച്ചു കുഞ്ഞിനെപോലെയാണ് ഭര്‍ത്താവ് തന്നെ പരിചരിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ ദാമ്പത്യം തങ്ങളുടേത് ആണെന്നുമാണ് ദേവയാനി പറയാറ്. കുടുംബത്തിനൊപ്പമുള്ള ദേവയാനിയുടെ ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്.