അച്ഛനും അമ്മയ്ക്കും എന്നിൽ എപ്പോഴും ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു. അവൾ വ്യത്യസ്തയാണ്, ജീവിതത്തിൽ എന്തെങ്കിലും നേടുമെന്നുള്ള ആത്മവിശ്വാസം. ആ ആത്മവിശ്വാസം എന്നും നിലനിർത്തണം. അവർ ഇപ്പോഴില്ല. എങ്കിലും അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
അച്ഛനും അമ്മയും ഇപ്പോഴും എനിക്കൊപ്പമുണ്ടെന്ന് കരുതുന്നു. അവരുടെ അനുഗ്രഹമില്ലായിരുന്നെങ്കിൽ എനിക്ക് സിനിമ സംവിധാനം ചെയ്യാൻ പറ്റില്ലായിരുന്നു. മാതാപിതാക്കളുടെ ഒരുപാടു ഫോട്ടോയുള്ള ആൽബം എന്റെയടുത്തുണ്ട്. അവരുടേത് മാത്രമല്ല. രണ്ട് ജനറേഷൻ മുമ്പുള്ളവരുടെ ഫോട്ടോകളുൾപ്പെടെ ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
അമ്മ പൂജ ചെയ്തിരുന്ന ശിൽപ്പങ്ങളുൾപ്പെടെ എല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട്. മാതാപിതാക്കളെ വേദനിപ്പിച്ച തന്റെ പ്രവൃത്തി വിവാഹമായിരുന്നു. അവരറിയാതെ ഞാൻ വിവാഹം ചെയ്തു. അവരുടെ അനുവാദമില്ലാതെ ചെയ്ത ഒരേയൊരു കാര്യം അതാണ്. തീർച്ചയായും എന്റെ ആ തീരുമാനം അവരെ വേദനിപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് അവരെന്നോടു ക്ഷമിച്ചു. എന്റെ കൂടെ സന്തോഷമായി കഴിഞ്ഞു. -ദേവയാനി