ഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ പാളിയാല്‍!! പോലീസുകാര്‍ നോക്കിനില്‍ക്കേ കപ്പലിന്റെ തുഞ്ചത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യയുടെ അപകട സെല്‍ഫി, ഒന്നും മിണ്ടാതെ മുഖ്യമന്ത്രിയും

സെല്‍ഫികള്‍ പലപ്പോഴും വലിയ ദുരന്തത്തിന് വഴിമാറാറുണ്ട്. പലര്‍ക്കും ജീവനും നഷ്ടപ്പെട്ടിട്ടുണ്ട് സെല്‍ഫിയില്‍. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫട്നാവിസിന്റെ അതിസാഹസിക സെല്‍ഫിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടിപിടിക്കുന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള ഉല്ലാസക്കപ്പല്‍ സര്‍വീസിന്റെ ഉദ്ഘാടന ദിനത്തിലാണ് അമൃതയുടെ സാഹസിക സെല്‍ഫി.

കപ്പലിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടനെ അമൃത കപ്പലിന്റെ തുഞ്ചത്തേയ്ക്ക് കയറി ഇരിക്കുകയായിരുന്നു. സുരക്ഷാ നിര്‍ദേശങ്ങളും മറ്റും ലംഘിച്ചാണ് അമൃത കപ്പലിന്റെ അറ്റത്തേയ്ക്ക് കയറിയത്. സുരക്ഷാ ഉദ്യോഗസ്തര്‍ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. വിലക്കുകള്‍ മറികടന്നുള്ള സെല്‍ഫിയില്‍ പ്രതിഷേധം ഉയരുമ്പോഴും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മൗനം പാലിക്കുകയാണ്. വീഡിയോ കാണാം

Related posts