തിരുവനന്തപുരം: ബാലരാമപുരത്ത് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടര വയസുകാരി ദേവേന്ദുവിന്റേത് കൊലപാതകമെന്ന് പോലീസ്. വീട്ടുകാരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകളാണ് ദേവേന്ദു.
വീട്ടുകാരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് വിവരം. കുഞ്ഞ് തന്റെ സഹോദരന്റെ മുറിയിലാണ് ഉറങ്ങാന്‍ കിടന്നതെന്നാണ് അമ്മയുടെ മൊഴി. ഇയാളുടെ മുറിയില്‍ പുലര്‍ച്ചെ തീപിടിത്തമുണ്ടായെന്നും വീട്ടുകാര്‍ പറഞ്ഞു.
രണ്ട് ദിവസം മുൻപ് ഇതേ വീട്ടുകാർ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ അന്നും സമാനമായ നിലയിൽ പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാൽ പോലീസ് കേസെടുത്തിരുന്നില്ല.