പതിനെട്ടാം വയസിലെ വിവാഹം എടുത്തുചാട്ടമായിപ്പോയി. ആ ഒരു പ്രായം കടന്നു കിട്ടിയാൽ ചിലപ്പോൾ മാറ്റങ്ങൾ വന്നേക്കും.
18, 19, 20 എന്നൊക്കെ പറയുന്ന പ്രായത്തിലെ പ്രണയം നമുക്ക് എടുത്തുചാടി ഓരോന്ന് ചെയ്യാൻ തോന്നും.
ഇപ്പോഴത്തെ കുട്ടികൾ ഒന്നും അങ്ങനെ ചെയ്യില്ല. എന്റെ മകൾ ഒക്കെ വിവാഹം കഴിക്കുന്നത് 28-ാം വയസിലാണ്.
എനിക്ക് അന്നും അഭിനയമോഹം ഒക്കെ ഉണ്ടായിരുന്നു. എയർഹോസ്റ്റസ് ആകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അത് വീട്ടുകാർ നടത്തി തന്നില്ല. നൃത്തത്തിനൊക്കെ വിടുമായിരുന്നു. -ദേവി അജിത്