ഗാന്ധിനഗർ: കോവിഡ് വാക്സിൻ സ്വീകരിച്ചശേഷം ഛർദിലും പനിയും ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ സംസ്കാരം നടത്തി.
കുമാരനല്ലൂർ എസ്എച്ച് മൗണ്ട് പുത്തൻപറന്പിൽ അനിൽകുമാർ- അജിത ദന്പതികളുടെ മകൾ ദേവി (12) യാണ് മരിച്ചത്. ശനിയാഴ്ച അതിരന്പുഴ പിഎച്ച്സിയിൽ നിന്നാണ് കുട്ടികൾക്കുള്ള വാക്സിൻ സ്വീകരിച്ചത്.
അന്നു രാത്രിയായപ്പോൾ രണ്ടു തവണ ഛർദ്ദിച്ചു. നേരിയ തോതിൽ പനിയുമുണ്ടായി. ഇന്നലെ ഉച്ചയോടു കൂടി പനി ശക്തമാവുകയും നിരവധി തവണ ഛർദിക്കുകയും ചെയ്തു.
ഉടൻ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും യാത്രാ മധ്യേ കുട്ടി മരണപ്പെട്ടു.
ശനിയാഴ്ച 174 പേർക്ക് കോർബീ നൽകിയിട്ടുണ്ടെന്നും മാറ്റർക്കും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും അതിരന്പുഴ പിഎച്ച്സി അധികൃതർ പറഞ്ഞു.
മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കാരണം എന്തെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ മരണ കാരണം കണ്ടെത്താൻ സാധിക്കുകയുള്ളുവെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.
എസ്എച്ച് മൗണ്ട് സെന്റ് മെർസലിനാസ് ഹൈസ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ദേവി. സഹോദരി: ദുർഗ.