മലപ്പുറം: വളാഞ്ചേരിയിലെ ദേവികയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ.വി. സന്തോഷിനാണ് അന്വേഷണ ചുമതല.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിനെ തുടർന്നു ദേവിക ജീവനൊടുക്കിയതെന്നാണ് ആരോപണം. ടിവിയോ മൊബൈലോ ടാബോ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ദേവിക മനപ്രയാസം നേരിട്ടിരുന്നതായി കുട്ടിയുടെ മാതാപിതാക്കൾ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു.