ഞാന്‍ പ്രകാശന് എന്ന ചിത്രത്തിലൂടെ താരമായി മാറിയ ദേവിക സ്ഞ്ജയ്ക്ക് പത്താം ക്ലാസില്‍ മിന്നും ജയം. 500ല്‍ 486 മാര്‍ക്ക് നേടി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സോടെയാണ് ദേവിക വിജയം കരസ്ഥമാക്കിയത്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലാണ് ദേവിക പഠിച്ചത്.
ഞാന്‍ പ്രകാശനിലെ ടീന മോള് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ദേവിക സിനിമയിറങ്ങിയതോടെ നാട്ടിലും സ്കൂളിലും താരമായിരുന്നു. ഷൂട്ടിങ്ങിനായി അധ്യയന ദിവസങ്ങള്‍ നഷ്ടമായെങ്കിലും അതൊന്നും പഠനത്തെ ബാധിക്കാതിരിക്കാന്‍ ശ്രമിച്ച ദേവിക പരീക്ഷയിലും മിന്നും വിജയം നേടി. പോലീസ് ഉദ്യോഗസ്ഥനായ പി.കെ സഞ്ജയുടെയും ശ്രീലതയുടെയും മകളാണ് ദേവിക.
ദേവിക പഠിച്ചിരുന്ന സ്കൂളിലെ ഉദ്യോഗസ്ഥയായിരുന്ന രേണുക വഴിയാണ് ഞാന്‍ പ്രകാശന് എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. നാടന്‍ ലുക്ക് കണ്ട് ആദ്യം ദേവികയെ വേണ്ടെന്നു വച്ച അണിയറക്കാര്‍ പിന്നീട് താരത്തിന്റെ അഭിനയപാടവം കണ്ട് ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.