റോഡിലൂടെ നടന്നു പോകുന്പോൾ മണ്ണിനടിയിലൂടെ രക്തം പുരണ്ട, വികൃതമായ ശവത്തിന്റെ ദുർഗന്ധമുള്ള ഒരു കൈ വന്നു നിങ്ങളുടെ കാലിൽ തട്ടിയാൽ എന്താകും അവസ്ഥ? മനുഷ്യനെ പേടിപ്പിക്കാനായി കെട്ടിച്ചമച്ച കഥയുമായി ഇറങ്ങിക്കോളും എന്നല്ലേ പറയാൻ വന്നത്. എന്നാൽ അത്തരത്തിലൊരു അവസ്ഥ ഉണ്ടായിരിക്കുകയാണ് യുകെയിൽ.
എന്നാൽ ഇത് മനുഷ്യന്റെ കൈ അല്ല എന്നതാണ് വാസ്തവം. ക്ലാത്റസ് ആർച്ചറി എന്ന അപൂർവ ഇനത്തിൽപ്പെട്ട ഒരു കൂൺ ആണിത്. ഡെവിൾസ് ഫിംഗേഴ്സ് അഥവാ ചെകുത്താന്റെ വിരലുകൾ എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്.
നീണ്ട വിരലുകൾ പോലെ നാല് ഇതളുകളാണ് ഇതിലുള്ളത്. മരങ്ങളാൽ നിബിഡമായ മേഖലകളിൽ കൊഴിഞ്ഞു കിടക്കുന്ന ഇലകൾക്കടിയിൽ നിന്നുമാണ് ഇവ മുളച്ചു വരുന്നത്. ഇത്തരം വിരലുകൾ വഴിയിൽ കണ്ടാൽ പേടിക്കേണ്ട കാര്യമില്ലെന്നും അവ കൂണുകളാണ് എന്നും ജനങ്ങളോട് യുകെ ഭരണകൂടം പറഞ്ഞിട്ടുണ്ട്.