തന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായി ചെയ്ത വില്ലന്‍ വേഷത്തെക്കുറിച്ച് നടന് ദേവന് ഒരിക്കല്‍ മനസ് തുറന്നിരുന്നു.
സുന്ദരനായ നായകന് എന്ന ഇമേജ് നില്‍ക്കുമ്പോഴാണ് ഒരു സിനിമയില്‍ വില്ലന്‍ വേഷത്തിലേക്ക് വിളി വന്നത്. വില്ലന്‍ വേഷം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് സംശയമുണ്ടായിരുന്നു.
എന്നെ പോലെ ഒരാളുടെ മുഖം വില്ലന്‍ ഇമേജിന് ഓക്കെ ആകുമോ എന്ന് ചോദിച്ചപ്പോള്‍ എന്നോട് ഹരിഹരന് പറഞ്ഞ വാക്കുകളെ കുറിച്ചും ദേവന് ഓര്‍ത്തെടുത്തിരുന്നു.
ഹരിഹരന് സാറിന്റെ ‘അമൃതം ഗമയ’ എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി ഒരു വില്ലന്‍ വേഷം ചെയ്യുന്നത്.
ആ സിനിമയിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് ‘ഈ മുഖം വെച്ചിട്ട് സാര്‍ എന്നെ എങ്ങനെ വില്ലനാക്കും’ എന്നായിരുന്നു.
‘നിങ്ങളുടെ രൂപത്തിലല്ല വില്ലനിസം വേണ്ടുന്നത്, നിങ്ങളുടെ അഭിനയത്തില്‍ നിന്നാകണം ആ വില്ലനിസം വരേണ്ടത്’, എന്നായിരുന്നു ഹരിഹരന് വ്യക്തമാക്കിയത്.
സംവിധായകന്റെ ആ വാക്കുകളാണ് ആ ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്യാന്‍ ദേവന് ആവേശം നല്‍കിയതെന്നും ദേവന് വ്യക്തമാക്കി. ആ സിനിമയ്ക്കൊപ്പം ദേവന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.