പൂക്കളും മാലകളും അർപ്പിക്കുകയും പ്രസാദം വിതരണം ചെയ്യുകയും ചെയ്യുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്. പൊതുവേ ക്ഷേത്രങ്ങളിൽ കയറുമ്പോൾ ചെരിപ്പ് നിർബന്ധമായും ഊരിവെക്കണമെന്നുണ്ട്.
എന്നാൽ ഭോപ്പാലിലെ ഭക്തർ ചെരിപ്പ് ക്ഷേത്രത്തിൽ സമർപ്പിക്കുന്നുണ്ട്. ഇത് വിചിത്രമായി തോന്നിയാലും സംഭവം സത്യമാണ്.
ബഞ്ചാരിയിലെ കോലാർ റോഡിലെ കുന്നിൻ മുകളിലാണ് ദേവി മാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജിജാബായ് മാതാ മന്ദിർ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
ഭക്തർ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് പുതിയ ചെരിപ്പുകൾ സമ്മാനമായി നൽകുന്നു. വിദേശ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ ഭക്തരാവട്ടെ പുതിയ പാദരക്ഷകൾ അയച്ചും നൽകുന്നു.
കോലാർ റോഡിലെ ബഞ്ചാരി പ്രദേശത്ത് കുന്നിൻ മുകളിൽ ഏകദേശം 125 പടികൾ കയറിയാൽ നിങ്ങൾക്ക് സിദ്ധിദാത്രി ക്ഷേത്രത്തിലെത്താം.
25 വർഷത്തിലേറെയായി ക്ഷേത്രം സ്ഥാപിതമായിട്ട്. പാദരക്ഷകൾ കൂടാതെ കണ്ണടകൾ, വാച്ചുകൾ, കുടകൾ എന്നിവയും ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്നു.