അയോധ്യയിലെ രാമമന്ദിർ ക്ഷേത്രത്തിൽ സമർപ്പിക്കാനായി രാജസ്ഥാനിലെ സിരോഹിയിലുള്ള കരകൗശല വിദഗ്ധൻ നിർമിച്ചിരിക്കുന്നത് കൂറ്റൻ ഗദയും വില്ലുമാണ്.
3,200 കിലോഗ്രാം ഭാരമുള്ള 26 അടി ഗദയും 3,000 കിലോഗ്രാം ഭാരമുള്ള വില്ലുമാണ് പഞ്ചധാതു നിർമിച്ചിരിക്കുന്നത്. വില്ലും ഗദയും രാമൻ്റെയും ഹനുമാൻ്റെയും പ്രാഥമിക ആയുധങ്ങളായി കണക്കാക്കപ്പെടുന്നു.
സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക്, ഇരുമ്പ് എന്നിവ ചേർത്താണ് ഇവ നിർമിച്ചിരിക്കുന്നത്. അയോധ്യയിലേക്കുള്ള രാംരഥത്തിലാണ് വില്ലും ഗദയും അയച്ചത്.
രാമരഥം അയോധ്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ആചാരപ്രകാരം വില്ലും ഗദയും പൂജിച്ചിരുന്നു. ഷിയോഗഞ്ചിലെ മഹാരാജ മൈതാനിയിൽ സനാതൻ സേവാ സൻസ്ഥാൻ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.
ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയാണ് മുഖ്യാതിഥിയായി എത്തിയത്. തുടർന്ന് കാവി പതാക വീശി അയോധ്യയിലേക്കുള്ള രാമരഥത്തെ യാത്രയാക്കി.
ഞായറാഴ്ച രാമരഥയാത്ര ബാർ, ജയ്പൂർ, ആഗ്ര, ലഖ്നൗ വഴി അയോധ്യയിലെത്തും. തുടർന്ന് തിങ്കളാഴ്ച ആചാരപരമായ ആരാധനയ്ക്കും മന്ത്രജപത്തിനും ഇടയിൽ രാമക്ഷേത്ര പരിസരത്ത് ശ്രീരാമന്റെയും ഹനുമാന്റെയും പാദങ്ങളിൽ വില്ലും ഗദയും സമർപ്പിക്കും.