കുമരകം: അഞ്ചാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. കോട്ടയം എസ്.എച്ച് മൗണ്ട് സ്കൂൾ വിദ്യാർഥിനിയും വരന്പിനകം കിഴക്കേച്ചിറ സിജോയുടെ മകളുമായ ദേവാനന്ദ (ദേവു -10) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ദേവു സമീപത്തെ വീട്ടിൽ ട്യൂഷൻ പഠിക്കാൻ പോയി. തിരികെ വീട്ടിലെത്തിയതോടെ തളർന്നു വീഴുകയായിരുന്നു.
സംഭവ സമയത്ത് വീട്ടിൽ വല്യമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഉടൻ സ്വകാര്യ ആശുപത്രിയിലെ ത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഡോക്ടർ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കുമരകം പോലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റു മോർട്ടം നടത്തി. ഇന്ന് രണ്ടിന് വീട്ടു വളപ്പിൽ സംസ്കരിക്കും പിതാവ് സിജോയും രണ്ടാനമ്മയും ജോലി സംബന്ധമായി വീട്ടിലില്ലാത്തതിനാൽ പിതൃമാതാവ് സതിയോടൊപ്പമാണ് ദേവു താമസിച്ചിരുന്നത്.