തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ ജനശ്രദ്ധ നേടിയ ദേവു ചന്ദനയുടെ അച്ഛനെ ആശുപത്രിക്കു സമീപം മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബു (44) ആണ് മരിച്ചത്.
ഇന്നു രാവിലെ തിരുവനന്തപുരം എസ്എടി ആശുപത്രി നഴ്സിംഗ് കോളജ് കെട്ടിടത്തിനു സമീപത്താണ് ചന്ദ്രബാ ബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ മകൾ ഒമ്പതു വയസുകാരി ദേവു ചന്ദന എസ്എടി ആശുപത്രിയിൽ തലച്ചോറിനു ഗുരുതര രോഗം ബാധിച്ചു ചികിത്സയിൽ കഴിയുകയാണ്.
നൂറനാട് പുത്തൻവിള അമമ്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തിനൊപ്പം ചുവട് വച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു ദേവു. ആറു ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുട്ടിയുടെ ചികിത്സയ്ക്ക് നല്ലൊരു സംഖ്യ ചെലവ് വരുമെന്നതിനാൽ പണം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു ചന്ദ്രബാബു.
നൂറനാട് സിബിഎംഎച്ച്എസ്എസ് സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ഒമ്പതു വയസുകാരിയായ ദേവു. ചന്ദ്രബാബുവിന്റെ ഏകമകളാണ് ദേവു. രജിത യാണ് ഭാര്യ.