തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി.എസ്. പ്രശാന്തും ദേവസ്വം ബോർഡ് അംഗമായി അഡ്വ. എ. അജിത്ത് കുമാറും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
രാവിലെ പതിനൊന്ന് മണിക്ക് നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം സെക്രട്ടറി ജി. ബൈജു സത്യവാചകം ചൊല്ലി കൊടുത്തു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ ദേവസ്വം ബോർഡ് യോഗവും ചേർന്നു. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന അനന്തഗോപന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പി.എസ്. പ്രശാന്തിനെ പുതിയ പ്രസിഡന്റായി നിയമിക്കാൻ തീരുമാനിച്ചത്. പ്രശാന്ത് സിപിഎമ്മിന്റെ പ്രതിനിധിയും അജിത്ത് കുമാർ സിപിഐയുടെ പ്രതിനിധിയുമാണ്. പി.എസ്. പ്രശാന്ത്
ചുമതലയേറ്റു