നിയമങ്ങള്‍ എല്ലാവര്ക്കും ഉള്ളതാണല്ലൊ. എന്നാല്‍ ചില രാഷ്ട്രീയ പ്രവര്‍ത്തകരും അധികാര സ്ഥാനത്തുള്ളവരും ഇതൊന്നും തങ്ങളെ ബാധിക്കാറില്ലെന്ന മട്ടില്‍ ചിലപ്പോഴെങ്കിലും പെരുമാറാറുണ്ട്.
എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു പോലീസുകാരന് മറ്റൊരു പോലീസുകാരന് പിഴ ഈടാക്കിയതാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറല്‍.
ബംഗളൂരുവിലെ ആര്‍ടി നഗറിലാണ് സംഭവം. തലമുഴുവന്‍ മറയ്ക്കാത്ത ഹെല്‍മറ്റ് അവിടെ ഉപയോഗിക്കാന്‍ പാടില്ല എന്നിരിക്കെ അത്തരമൊരു ഹെല്‍മറ്റും ധരിച്ചാണ് ഒരു പോലീസുകാരന് എത്തിയത്.
എന്നാല്‍ ട്രാഫിക് നിയമങ്ങള്‍ ഏവര്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ടാമത്തെ പോലീസുകാരന് ആദ്യത്തെയാള്‍ക്ക് പിഴയിട്ടത്.
ഏതായാലും ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിയമം നടപ്പാക്കാന്‍ ആര്‍ജവം കാട്ടിയ ആ പോലീസുകാരനെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി.
എന്നാല്‍ നഗരത്തില്‍ ദിവസേന നൂറുകണക്കിനാളുകള്‍ ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നുണ്ടെന്നും ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നും മറ്റു ചിലര്‍ വിമര്‍ശിക്കുന്നു.