ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ച കാമുകൻ കാമുകിക്ക് ശമ്പളമായി നൽകിയത് രണ്ടു മില്യണ്‍ യുവാൻ. എന്നാൽ ഈ തുക മതിയാകില്ലെന്ന് പറഞ്ഞ യുവതി പണം ഉപേക്ഷിച്ചു. ചൈനയിലെ ഹാംഗ്സ്ഹു സിറ്റിയിലാണ് അൽപ്പം അസാധാരണമായ സംഭവം നടന്നത്.
ഇവിടെ പ്രവർത്തിക്കുന്ന ഒരു ബാറിനുള്ളിൽ വെച്ചാണ് യുവാവ് കാമുകിക്ക് പണം നൽകിയത്. ഇവർ ഉപേക്ഷിച്ച് പോയ പണം നിറച്ച പെട്ടി കണ്ടെത്തിയത് ബാറിലെ ജീവനക്കാരായിരുന്നു. ആരോ മറന്നു വെച്ച പെട്ടിയാകുമെന്ന് കരുതി ഇതുമായി അകത്തേക്കു പോയപ്പോഴാണ് പെട്ടി തുറന്ന് പണം മുഴുവൻ നിലത്തേക്കു വീണത്.
തുടർന്നു ഇവർ സംഭവം പോലീസിൽ അറിയിച്ചു. പിന്നീട് ഇവരെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പെട്ടിയുടെ ഉടമയെ കത്തെുകയായിരുന്നു. ഐടി പ്രഫഷണലായ ഇയാൾ രണ്ടു പെണ്‍കുട്ടികൾക്കൊപ്പമാണ് ഇവിടെ എത്തിയത്.
കാമുകിയുമായി വാക്കു തർക്കത്തിലേർപ്പട്ട ഇയാൾ തന്റെ കാമുകിയായിരുന്നതിന്റെ ശമ്പളമായി പെട്ടി നിറയെ പണം ഇവർക്കു നൽകിയതിനു ശേഷം ബാറിൽ നിന്നു പോകുകയായിരുന്നു. അൽപ്പ സമയത്തിനു ശേഷം പെട്ടി അവിടെ തന്നെ ഉപേക്ഷിച്ച് കാമുകിയും മടങ്ങി.
പോലീസെത്തി അൽപ സമയത്തിനു ശേഷം പെട്ടിയുടെ യഥാർത്ഥ ഉടമയും ഇവിടെ തിരികെ എത്തി. താൻ ശമ്പളമായി മുൻ കാമുകിക്ക് ഈ പണം നൽകിയതാണെന്നും, എന്നാൽ അവർ ഇത് മതിയാകില്ല തനിക്ക് പത്ത് മില്യണ്‍ യുവാനാണ് വേണ്ടതെന്നും പറഞ്ഞ് ഈ പണം ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.
പണം സ്വീകരിച്ചില്ലെന്ന് അവർ പറഞ്ഞതിനെ തുടർന്ന് താൻ തിരികെ എടുക്കുവാൻ വന്നതാണെന്നും അദ്ദേഹം പോലീനെ അറിയിച്ചു.