കണ്ണൂര്: അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെ തുടര്ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു.
കണ്ണൂർ ആലക്കോട് ബിജു – ലിസ ദമ്പതികളുടെ മകൾ ഫ്രഡിൽ മരിയയാണ് മരിച്ചത്. ലാബ് ടെക്നീഷൻ വിദ്യാർഥിയാണ് ഫ്രഡിൽ.
മൂന്ന് ദിവസം മുൻപ് വീട്ടിൽ വച്ച് എലി വിഷം കഴിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്.