പൂഞ്ഞാർ: പെരിങ്ങുളം റോഡില്‍ കല്ലേക്കുളത്തിനു സമീപം ഒറവക്കയത്ത് നിയന്ത്രണംവിട്ട കാര്‍ കിണറ്റിലേക്കു വീണു. കാര്‍ ഓടിച്ചിരുന്ന കല്ലേക്കുളം വില്ലന്താനത്ത് ബോണി പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് അപകടം.
പൂഞ്ഞാറിലേക്കു വരികയായിരുന്ന മാരുതി 800 കാർ നിയന്ത്രണംവിട്ടു റോഡരികിലുള്ള കിണറ്റിലേക്കു വീഴുകയായിരുന്നു. കിണറിനു മുകളിൽ ഇട്ടിരുന്ന കമ്പിവലയില്‍ ഉടക്കി ക്കിടന്നതിനാൽ താഴ്ന്നുപോയില്ല. അതുകൊണ്ടു കൂടുതൽ അപകടം ഒഴിവായി. വാഹനത്തിന്റെ പിന്‍വശത്തെ ചില്ല് തകര്‍ത്താണു കാറിലുണ്ടായിരുന്ന ആൾ രക്ഷപ്പെട്ടത്.