ഭോപ്പാൽ: മധ്യപ്രദേശിൽ ശിക്ഷാ വിധി കേട്ട ശേഷം പീഡനക്കേസിലെ പ്രതി കോടതിയിൽനിന്നും ഓടി രക്ഷപെട്ടു. മധ്യപ്രദേശിലെ ബാർവാനി ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിജയ് സോളങ്കിയെയാണ് കോടതി ശിക്ഷിച്ചത്. 10 വർഷം തടവും 7,000 രൂപ പിഴയുമായിരുന്നു ശിക്ഷ.
ജഡ്ജി വിധി വായിച്ചു തീർന്നതിനു പിന്നാലെ സോളങ്കി ഓടി രക്ഷപെടുകയായിരുന്നു. പോലീസുകാർക്ക് ഇയാളെ പിടികൂടാനായില്ല. 2015 ൽ ആണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സോളങ്കി അറസ്റ്റിലായത്.