ബന്ദർ സെരി ബെഗവാൻ: ഒരു വർഷത്തിനുള്ളിൽ ഒരു കോവിഡ്-19 കേസുപോലും റിപ്പോർട്ട് ചെയ്യാതെ ബ്രൂണെയ് ചരിത്രം സൃഷ്ടിച്ചു.
ലോകം മുഴുവൻ കോവിഡ് മഹാമാരി ആഞ്ഞടിക്കുന്പോൾ ബ്രൂണെയിൽ ആകെ 229 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഒരു വർഷത്തിനിടെ ബ്രൂണെയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ, വിദേശങ്ങളിൽനിന്ന് എത്തി ക്വാറന്റൈനിൽ കഴിഞ്ഞവർക്കുമാത്രമാണു രോഗം സ്ഥിരീകരിച്ചത്.
4,50,000 ജനസംഖ്യയുള്ള ബ്രൂണൈയിൽ 2020 മാർച്ച് ഒന്പതിനാണ് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്.
അതിർത്തി അടച്ചും യാത്രാവിലക്ക് ഏർപ്പെടുത്തിയും രാജ്യം കോവിഡിനെ വരുതിയിലാക്കി.
ഏപ്രിൽ മൂന്നിന് ആരംഭിച്ച വാക്സിനേഷൻ യജ്ഞത്തിൽ ബുധാഴ്ച വരെ 17,776 പേർക്കു വാക്സിൻ നൽകി.
ആകെയുള്ള 229 കോവിഡ് കേസിൽ 219 പേരും സുഖം പ്രാപിച്ചു. മൂന്ന് മരണം സംഭവിച്ചു.