
വൈപ്പിൻ: വിദേശത്തുനിന്നെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്ന സൃഹൃത്തുമൊത്ത് മദ്യപിച്ച മൂന്നു യുവാക്കളെ ആരോഗ്യ വകുപ്പ് അധികൃതർ ക്വാറന്റൈനിലാക്കി.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് ഇവർക്കെതിരേ ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചതിനു മുനന്പം പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം അബുദാബിയിൽനിന്നു കൊച്ചിയിലെത്തിയ യുവാവ് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം കോവിലകത്തും കടവിലുള്ള വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.
ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മൂവരും രഹസ്യമായി സുഹൃത്തിനെ കാണാനെത്തിയതും തുടർന്ന് മദ്യം കഴിച്ചതും. സംഭവം പുറത്തറിഞ്ഞതോടെയാണ് ആരോഗ്യവകുപ്പ് പോലീസിൽ പരാതി നൽകുകയും തുടർന്ന് പോലീസ് നടപടികൾ സ്വീകരിച്ചതും.