തിരുവനന്തപുരം: സിൽവർ ലൈൻ സമരത്തെ നേരിടുന്പോൾ പോലീസിന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടാകരുതെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ നിർദേശം.
പോലീസ് സംയമനത്തോടെ പെരുമാറണം. പ്രതിഷേധങ്ങൾ ഉയരുന്ന സ്ഥലങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ച് ബോധവൽക്കരണം നടത്തണം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരക്കാർക്കെതിരെ പോലീസ് നടത്തിയ നടപടികൾ വിവാദമായ സാഹചര്യത്തിൽ ജില്ലാ പോലീസ് മേധാവിമാർക്കാണ് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം മടപ്പള്ളിയിലെ കെ റെയിൽ സമരത്തിനിടെ പ്രതിഷേധവുമായത്തിയ കണ്ടാലറിയാവുന്ന 150 പേർക്കെതിരെ പൊലീസ് കേസെടുത്തു.
സമരമുഖത്ത് കുട്ടിയുമായെത്തിയ ജിജി ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെ ആണ് കേസെടുത്തത്. പൊലീസിനെതിരെ മണ്ണെണ്ണയൊഴിച്ചതിനും വനിതാ പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്.