തിരുവനന്തപുരം: മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിൽ മുൻ ഡിജിപി. ഡോ.ടി.പി.സെൻകുമാറിനെതിരെ അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. ക്രൈംബ്രാഞ്ച് എഡിജിപി നിതിൻ അഗർവാളിനോടാണ് അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയത്.
സെൻകുമാറിനെതിരെ ലഭിച്ച പരാതികൾ ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് കൈമാറി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയെ ന്നാണ് സെൻകുമാറിനെതിരായ ആരോപണം
ഇത് ഏറെ വിവാദമാകുകയും സെൻകുമാറിനെതിരെ പ്രതിഷേധങ്ങളും പരാതികളും ഉയരാൻ ഇടയാക്കുകയായിരുന്നു.